യാന്ത്രികമായി Series 1
<!--Begin: Star-Clicks.com HTML Code--><script type='text/javascript' src='https://www.star-clicks.com/secure/ads.php?pid=05304461651143635'></script><!-- End: Star-Clicks.com -->
ഒരു മാർച്ച് മാസത്തിലാണ് പുതിയ വാടക വീട്ടിലേക്ക് ഞങ്ങൾ മാറുന്നത്. ഞങ്ങളെ സംമ്പന്ധിച്ച് അത്യാവശ്യ oസൗകര്യം ഉള്ള വീടായിരുന്നു. അത്. 2 ബെഡ് റൂം. വലിയ ഹാളും . കിച്ചനും വർക്കേരിയും എല്ലാമുണ്ട്. എന്റെ ഭാര്യക്ക് നന്നേ പിടിച്ചു പുതിയ വാടകവീട് . പോരാത്തതിന് റോഡ് സൈഡും. തൊട്ടപ്പറുത്തൊക്കെ വീടുകൾ ഉണ്ട് . വന്നതല്ലെ ഉള്ള് . പതുക്കെ അവരെയൊക്കെ പരിചയപ്പെടാം എന്ന് വിചാരിച്ചു.. വീടും സ്ഥലവും മാറിയത് കൊണ്ടാണെന്നറിയില്ല. ഭാര്യക്ക് 2 ദിവസമായിട്ട് ഉറക്കം ശരിയാകുന്നില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. അത് സാരമില്ല ശരിയായിക്കോളും എന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു. എനിക്ക് നല്ല ക്ഷീണം ഉണ്ടായത് കൊണ്ട് ഞാൻ നന്നായി കിടന്ന് ഉറങ്ങുകയും ചെയ്തിരുന്നു. 3-ാം ദിവസം രാവിലെ . വീടിന്റെ ഉമ്മറത്ത് കസേരയിൽ ഇരിക്കുമ്പോൾ . വീടിന്റെ അകത്തേക്ക് നോക്കി ഒരു പയ്യൻ കടന്ന് പോയി. ഇടക്ക് ഇടക്ക് ആളുകൾ വീടിന്റെ ഉള്ളിലേക്ക് നോക്കി പോകുന്നുണ്ട്. പുതിയ താമസക്കാരെ നോക്കുന്നതാവും . ആരൊക്കെ ഉണ്ടെന്നും എവിടെ നിന്നാണെന്നും അടുത്തു ഉളവർക്ക് . അറിയാൻ അറിയാൻ ആഗ്രഹമുണ്ടാകും അല്ലോ. 4ാം ദിവസവും രാവിലെ ഉമ്മറത്ത് ഇരിക്കുമ്പോൾ . ആ പയ്യൻ അതിലെ കടന്ന് പോകുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു. അവൻ പക്ഷെ ചിരിച്ചില്ല. അവൻ വേഗം നടന്ന് പോയി. അവൻ പോകുന്നതും നോക്കി ഞാൻ അങ്ങനെ ഇരുന്നു. അവന്റെ മുഹത്ത് എന്തോ ഒരു ഭയം ഉള്ളത് പോലെ തോന്നി. അന്ന് ജോലി കഴിഞ്ഞ് കുളിച്ച് ഭക്ഷണം കഴിച്ച് . കുറച്ച് നേരം . ഭാര്യയുമായി സംസാരിച്ചിരുന്നു. നേരത്തെ കിടന്നു. പതിവില്ലാതെ മോന്റെ ഉച്ചത്തിലുളള കരച്ചിൽ കേട്ടാണ് പ്പെട്ടെന്ന് എന്നീറ്റത്. സമയം രാത്രി 12. മണി കഴിഞ്ഞിരുന്നു. മോൻ നന്നായി വിയർ . ത്തിട്ടുണ്ട്. നെറ്റിയിൽ കൈ വെച്ച് നോക്കി. ചൂടൊന്നും ഇല്ല .പിന്നെ എന്താവും മോന്. പേടിച്ചതാവും വല്ല സ്വാപ്നം കണ്ടതാവും മോനെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു. കുറച്ച് നേഴം കഴിഞ്ഞ് അവൻ ഉറങ്ങി. കൂടെ നങ്ങളും കിടന്നു. എനിക്ക് ഉറങ്ങാൻ തോന്നി എങ്കിലും . ഭാര്യ ഉറങ്ങുന്ന ലക്ഷണമില്ല. അവളുടെ മുഹത്ത് . എന്തോ അസ്വസ്ഥത ഉള്ളതായി തോന്നി. നീ എന്താണ് ആലോചിക്കുന്നത്. കിടന്ന് ഉറങ്ങ്. സാരമില്ല. അവളെ സമാധാനിപ്പിച്ച് ഞാൻ എപ്പോഴോ ഉറങ്ങി. രാവിലെ പതിവ് സമയത്ത് തന്നെ എണീറ്റു. ഭാര്യ അടുക്കളയിൽ പതിവ് പോലെ അടുക്കളയിൽ ജോലിയിലാണ്. അടുക്കളയിൽ ചെന്ന് അവളോട് മോന്റെ കാര്യംസംസാരിക്കാം എന്ന് വിചാരിച്ചു ചെന്നതാണ്. അവളുടെ മുഖത്ത് നല്ല ഉറക്ക ക്ഷീണം. അവൾക്ക് എന്തോ സന്തോഷമില്ലായ്മ മുഖത്ത് പ്രകടമായിരുന്നു. മോൻ അപ്പോഴേക്കും എനീറ്റ് വന്നു. ഭാര്യ അവനെ മുഖം കഴികിച്ചു. ചായ കൊടുത്തു. ചായ കുടി കഴിഞ്ഞ് മോൻ കളിസാധനങ്ങൾ എടുത്ത് കളിക്കാൻ അപ്പുറത്തേക്ക് പോയി അവന് വേറെ കുഴപ്പം ഒന്നും തോന്നിയില്ല. അന്നും പതിവ് പോലെ ആ പയ്യൻ വാതിക്കൽ നോക്കി വേഗം നടന്ന് പോയി.. ഞാൻ പതിവ് പോലെ ജോലിക്ക് പോയി. അന്ന് കുറച്ച് വൈകിയാണ് വീട്ടിൽ വന്നത്. കുളിയൊക്കെ കഴിഞ്ഞ് വന്ന് ഹാളിൽ ഇരുന്നപ്പോഴാണ് ഭാര്യ അടുത്തേക്ക് വന്നത്. അവളുടെ മുഹത്ത് എന്തോ പേടി ഉള്ളത് പോലെ . എന്ത് പറ്റി എന്ന് ഞാൻ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ അങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ വീണ്ടും ചോദിച്ചപ്പോൾ . അവൾ പറഞ്ഞു എനിക്ക് പേടിയാകുന്നു. നീ കാര്യം പറയു എന്ന് ചോദിച്ചപ്പോൾ അവൾ പേടിയോടെ പറഞ്ഞു ഇടക്ക് ചില ശബ്ദങ്ങൾ കേൾക്കുന്നു ആരോ നിലവിളിക്കുന്നത് പോലെ . അത് കേട്ടപ്പോൾ ഞാൻ അവളെ വഴക്ക് പറഞ്ഞു നീ ആവശ്യം മില്ലാത്ത കാര്യങ്ങൾ ഒക്കെ ഓർത്ത് നടക്കുന്നത് കൊണ്ടാണ്. നിന്റെ തോന്നലാണ്. എന്നാ ഞാനും കേൾക്കേണ്ടതല്ലെ ശബ്ദങ്ങളൊക്കെ ദേഷ്യത്തോടെ അവളോട് പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല. ഫോൺ ബെല്ല് അടിക്കുന്നത് കേട്ട് ഞാൻ അത് എടുക്കാൻ പോയി. എന്റെ അടുത്തകൂട്ടുകാരനാണ് വിളിച്ചത് അവൻ ഒരു പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്ന് അവൾ അവന്റെ കൂടെ ഇറങ്ങി പോന്നെന്നും തൽക്കാലം എന്റെ വീട്ടിലേക്ക് വരാം എന്നും പറഞ്ഞപ്പോൾ വരണ്ട എന്ന് പറയാൻ തോന്നിയില്ല. ഭാര്യായോട് കാര്യം പറഞ്ഞു. അവൾ പ്രത്യകിച്ച് ഒന്നും പറഞ്ഞില്ല. കൂട്ടുകാരന്റെ പ്രണയം അവൾക്കും അറിയാമായിരുന്നു. അവർ നാളെ വരും. നാളെ അവർ വരുന്നതല്ലെ ജോലിക്ക് പോകേണ്ട എന്ന് തീരുമാനിച്ചു. അവർ വരുമ്പോൾ കൊടുക്കാൻ കുറച്ച്പലഹാരങ്ങളും . മറ്റുള്ള സാധനങ്ങളും ഒക്കെ മേടിക്കണം എന്ന് ഭാര്യാ പറഞ്ഞു. പിറ്റേ ദിവസം ഉമ്മറപടിയിൽ രാവിലെ ഇരിക്കുമ്പോൾ . പതിവ് പോലെ ആ പയ്യൻ അകത്തേക്ക് നോക്കി വേഗം നടന്ന് പോയി. അങ്ങനെ കൂട്ടുകാരനും അവന്റെ പ്രണയിനിയും കൂടി വിട്ടിൽ വന്നു. വിശേഷങ്ങൾ ഒക്കെ പറഞ്ഞ് അവിടെ ഇരുന്ന് ഭാര്യ അവളെയും കൂട്ടി അപ്പുറത്തേക്ക് പോയി. വലിയ താമസമില്ലാതെ ചായയും പലഹാരങ്ങളുമായി . അവർ രണ്ട് പേരും കൂടി ഹാളിലേക്ക് വന്നു. കൂട്ടുകാരന് ഇടക്ക് ഇടക്ക് കോൾ വന്ന് കൊണ്ടിരുന്നു. എന്റെ ഭാര്യാ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു. പിറ്റേ ദിവസം അവർക്ക് പോണം എന്നും ഇന്നത്തേക്ക് ഒരു ദിവസം ഇവിടെ തങ്ങിയാൽ മതി എന്നും .അവൻ എന്നോട് പറഞ്ഞു. വൈകീട്ട് അത്താഴം കഴിഞ്ഞ് . അവർക്ക് കിടക്കാൻ വേണ്ടി രണ്ടാമത്തെ മുറിയിലെ കട്ടിലിലെ ബെഡ് ഷീറ്റൊക്കെ മാറ്റി. അലമാരയിൽ ഇരുന്ന പുതിയ ബെഡ് ഷീറ്റ് ഒക്കെ ഇട്ട് . മേശ പുറത്ത് കുടിക്കാൻ വെള്ളവും എടുത്ത് വെച്ചു. എന്തായാലും നിങ്ങളുടെ ആദ്യാ രാത്രീ ഇവിടെയാണ് എന്ന് ഞാൻ ചിരിച്ചു കൊണ്ട് തമാശയായി പറഞ്ഞു. കൂട്ടുകാരൻ ചിരി വരുത്തി യോ ചിരിച്ചതാണോ എന്നറിയില്ല. അവർ വാതിൽ അടച്ചു കിടന്നു. ഞങ്ങളും കിടന്നു. ഭാര്യാ അവളുടെ വീട്ടുകാരെയൊക്കെ കുറിച്ചൊക്കെ ചോദിക്കുണ്ടായിരുന്നു. ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീണു. രാത്രീ വാതിൽ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടി എണീറ്റത്. സമയം. 12. മണി കഴിഞ്ഞിരിക്കുന്നു. വേഗം വാതിൽ തുറന്നു . കൂട്ടുകാരനും ഭാര്യയും പേടിച്ച് നിൽക്കുന്നു. എന്താ എന്തുപറ്റി എന്താ സംഭവിച്ചത്. ആ പെൺകുട്ടിനന്നായി വിറക്കുന്നുണ്ടായിരുന്നു. കൂട്ടുകാരൻ മുറിയിലേക്ക് കൈ ചൂണ്ടി / 1 L അവിടെ ആരുടെയോ കരച്ചിൽ . കേൾക്കുന്നു. അവന്റെ കൈവിരൽ വിറക്കുന്നുണ്ടായിരുന്നു. ഞാൻ ശരിക്കും ഞെട്ടി. ഞാൻ ഭാര്യയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവൾ ശരിക്കും പേടിച്ച് നിൽക്കുക്കുകയാണ്. അവൾ നിലവിളിക്കുന്നുണ്ട്. ഞാൻ ആ മുറിയിലേക്ക് പതുക്കെ ചെന്നു. നിലവിളി. ആരോ അതിന്റെ ഉള്ളിൽ ഇരുന്ന് നിലവിളിക്കുന്നു പക്ഷെ ആരെം കാണാനില്ല എന്റെ ദൈവമെ എന്താണ് ഇത്. ഞാൻ വേഗം മുറിക്ക്പുറത്ത് ഇറങ്ങി ആരോടും ഒന്നും മിണ്ടാൻ പറ്റുന്നില്ല. എന്റെ ഭാര്യാ യും . ആ പ്പെൺകുട്ടിയും പേടിച്ച് നിലവിളിക്കുന്നു. ആർക്കു o പരസ്പരം സംസാരിക്കാൻ പറ്റുന്നില്ല. എല്ലാവരും ഹാളിൽ തന്നെ ഇരുന്നു. ഞാൻ ഓർക്കുക യായിരുന്നു. ആ നിലവിളി അത് ഒരു പ്പെണ്ണിന്റെ നിലവിളി അല്ലായിരുന്നോ ? ജീവൻ നഷ്ട്ടപ്പെടുമ്പോൾ ഉള്ള അവസാന നിലവിളി ആയിരുന്നോ അത് ? അവിടെ ഇരുന്ന് തന്നെ നേരം വെളുപ്പിച്ചു. ഇത് എന്താ സംഭവം എന്ന് അറിയണമല്ലോ എന്ന് വിചാരിച്ച് വീടിന്റെ ഉടമസ്ഥനെ വിളിക്കാം എന്ന് വിചാരിച്ചു. അല്ലെങ്കിൽ വേണ്ട അയാൾ ചിലപ്പോൾ പറഞ്ഞില്ല എങ്കിലോ. അപ്പോഴാണ് കൂടെ പടിച്ച കൂട്ടുകാരൻ ഇവിടെ അടുത്തു തന്നെയാണല്ലോ എന്ന് ഓർത്തത്. അവന്റെ നമ്പർ ഇല്ലല്ലോ fb ഫ്രണ്ടാണ് അതിൽ നിന്നും അവന്റെ നമ്പർ എടുത്ത് വിളിച്ചു. ഞാൻ ഇവിടെ താമസിക്കാൻ വന്നെന്നും . നിന്നോട് ഈ വിടിന്റെ കാര്യത്തെ കുറിച്ച് തിരക്കാനും ആണ് വിളിച്ചത് എന്ന് പറഞ്ഞപ്പോൾ . എട നിനക്ക് വേറെ വീടൊന്നും കിട്ടിയില്ലെ. അവിടെ കുറെ നാളുകളായി ആരും താമസിക്കാറില്ല. എന്നും എന്നോട് അവൻ പറഞ്ഞു. അതെന്താ എന്ന് ചോദിച്ചപ്പോൾ അവിടെ ഒരു പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതാണെന്നും .അവളെ കൊന്നതാണെന്നും പറയുന്നു. ഞാൻ ശരിക്കും ഭയന്ന് പോയി അത് കേട്ട് . ഫോൺ കട്ടാക്കി യാന്ത്രികമായി. ദൈവമെ .... Wait for Part 2
Comments
Post a Comment